അനന്തപുരിയിലേക്ക് സ്വാഗതം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 49 ആം സംസ്ഥാന വാർഷിക സമ്മേളന പ്രതിനിധികൾക്ക് ചരിത്രമുറങ്ങുന്ന അനന്തപുരിയുടെ മണ്ണിലേക്ക് സ്വാഗതം. ഇത് മൂന്നാം തവണയാണ് തിരുവനന്തപുരം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനത്തിന് ആതിഥ്യമരുളുന്നത് . മെയ് 11, 12 13 തീയതികളിൽ മണക്കാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുമുള്ള അറുനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പ്രതിനിധികളായെത്തും. മെയ് 11 നു രാവിലെ,  പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. സുനിത നാരായൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹി കേന്ദ്രമായുള്ള സി എസ് ഇ( സെന്റർ ഫോർ  സയൻസ് & എൻ‌വയോണ്മെന്റ്) ഡയറക്ടറായ പത്മശ്രീ. സുനിത നാരായൺ ഡൌൺ  ടു എർത്ത് മാസികയുടെ എഡീറ്റർ കൂടിയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ വിശദമായ അജണ്ട ചുവടെ.

മെയ് 11, വെള്ളി
രാവിലെ 9 നു രജിസ്ട്രേഷൻ
9.45 : സ്വാഗത ഗാനം
10.00: ഉദ്ഘാടന സമ്മേളനം
സ്വാഗതം: ശ്രീമതി.കെ.ചന്ദ്രിക( ചെയർപേഴ്സൺ, സ്വാഗതസംഘം, ആരാധ്യയായ തിരുവനന്തപുരം മേയർ)
അധ്യക്ഷൻ: ശ്രീ. കെ ടി രാധാകൃഷ്ണൻ (പ്രസിഡണ്ട്, ശാസ്ത്ര സാഹിത്യ പരിഷത്ത്)
ഉദ്ഘാടനം: ഡോ.സുനിത നാരായൺ (ഡയറക്ടർ, CSE ന്യൂ ഡെൽഹി: പ്രശസ്ത പരിസ്ഥിതി സാമൂഹ്യ പ്രവർത്തക)
ആശംസ: ശ്രീ. വി ശിവൻ‌കുട്ടി എം എൽ എ
സാന്നിധ്യം: സർവശ്രീ. എസ് വിജയകുമാർ( വാർഡ് മെമ്പർ, ശ്രീവരാഹം, തിരു. കോർപറേഷൻ)
                                      വി എച് ഷാജഹാൻ( പി റി എ പ്രസി, ഗവ. ജി എച് എസ് എസ് മണക്കാട്)
                                      എം സുകുമാരൻ( ഹെഡ്മാസ്റ്റർ, ഗവ. എച് എസ് മണക്കാട്)
                                       ജെസി ആർ(പ്രിൻസിപാൾ, ഗവ്.ഗേൾസ് എച് എസ് എസ് മണക്കാട്
                                      ലിസി കുര്യാക്കോസ് ( ഹെഡ്മിസ്ട്രസ്, ഗവ്. ടി ടി ഐ, മണക്കാട്)
കൃതജ്ഞത : ശ്രീ. പി ഗോപകുമാർ (ജനറൽ കൺ‌വീനർ, സ്വാഗത സംഘം)
11.30 മുതൽ പ്രതിനിധി സമ്മേളനം
6.30 :സംഗീത സായാഹ്നം ( വി കെ എസും സംഘവും)
7 – 9.30 : പ്രതിനിധി സമ്മേളനം – തുടർച്ച
മെയ് 12 ശനി
9.30 : പ്രതിനിധി സമ്മേളനം
4.00: പി ടി ഭാസ്കര പണിക്കർ അനുസ്മരണ പ്രഭാഷണം: ഡോ.എം വി നാരായണൻ, കാലിക്കറ്റ്  യൂണിവേഴ്സിറ്റി.

വിഷയം: ഉത്തരാധുനികതയും കേരള സമൂഹവും

5.45 : സ്വാഗത സംഘം പരിചയപ്പെടൽ
6.15- 9.30 പ്രതിനിധി സമ്മേളനം തുടർച്ച
മെയ് 13 ഞായർ
9.30: പ്രതിനിധി സമ്മേളനം,
            ഭാവി പരിപാടികൾ
               സമാന്തര സെഷനുകൾ
1.00: സമാപനം

ജില്ലാ ബാല ശാസ്ത്ര കോണ്ഗ്രസ് സമാപിച്ചു.

ഏപ്രില്‍ 23 ,24  തീയതികളില്‍ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ചു നടന്ന ബാല ശാസ്ത്ര കോണ്ഗ്രസ് സമാപിച്ചു. യു പി, എച് എസ് വിഭാഗങ്ങളിലായി 120  വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 23  നു രാവിലെ ബാല ശാസ്ത്ര കൊണ്ഗ്രസിന്റെ ഉദ്ഘാടനം പാലോട് ട്രോപികല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍  ഡയരക്ടര്‍ ശ്രീമതി ടി ജി ലത നിര്‍വഹിച്ചു. കാര്‍ഷിക കോളേജ് ഡീന്‍ ഡോ. സ്വരൂപ്‌ ജോണ് അധ്യക്ഷനായിരുന്നു. പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം ശ്രീ. ഹരിലാല്‍ ബാല ശാസ്ത്ര കോണ്ഗ്രസ് സംബന്ധിച്ച് വിശദീകരണം നല്‍കി. കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ. ശൈലേഷ് കുമാര്‍, കാര്‍ഷിക കോളേജ് സോയില്‍ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ശ്രീ. എന്‍ സൈഫുദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കാര്‍ഷിക  കോളേജ് അസോസിയറ്റ് ഡയരക്ടര്‍ ഡോ. മോത്തിലാല്‍ നെഹ്‌റു സ്വാഗതവും ജില്ല വൈസ്  പ്രസിടന്റ്റ് സരസാംഗന്‍ നന്ദിയും പറഞ്ഞു. അഗ്രികള്‍ച്ചര്‍ പ്രൊഫസര്‍ സി ഭാസ്കരന്‍ വിദ്യാര്തികള്‍ക്ക് കാര്‍ഷിക കോളേജ് ക്യാമ്പസ് പരിചയപ്പെടുത്തി കൊടുത്തു. തുടര്‍ന്ന് പ്രോജക്റ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അവതരണം, അവലോകനം ഇങ്ങനെ രണ്ടു ദിവസങ്ങളിലായി സഹവാസ രീതിയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ കോളേജിലെ വിവിധ വകുപ്പുകളില്‍ സന്ദര്‍ശനം നടത്തി
സമാപന സമ്മേളനത്തില്‍ ജി സുരേഷ് സ്വാഗതം പറഞ്ഞു. ഡോ. ആര്‍ വി ജി മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. ദീന്‍ ഡോ. സ്വരൂപ്‌ ജോണ് സമ്മാന ദാനം നടത്തി. ശ്രീ ബാല കൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു

ഏപ്രില്‍ 23 ,24  തീയതികളില്‍ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ചു നടന്ന ബാല ശാസ്ത്ര കോണ്ഗ്രസ് സമാപിച്ചു. യു പി, എച് എസ് വിഭാഗങ്ങളിലായി 120  വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 23  നു രാവിലെ ബാല ശാസ്ത്ര കൊണ്ഗ്രസിന്റെ ഉദ്ഘാടനം പാലോട് ട്രോപികല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍  ഡയരക്ടര്‍ ശ്രീമതി ടി ജി ലത നിര്‍വഹിച്ചു. കാര്‍ഷിക കോളേജ് ഡീന്‍ ശ്രീ  സ്വരൂപ്‌ ജോണ് അധ്യക്ഷനായിരുന്നു. പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം ശ്രീ. ഹരിലാല്‍ ബാല ശാസ്ത്ര കോണ്ഗ്രസ് സംബന്ധിച്ച് വിശദീകരണം നല്‍കി. കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ. ശൈലേഷ് കുമാര്‍, കാര്‍ഷിക കോളേജ് സോയില്‍ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ശ്രീ. എന്‍ സൈഫുദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കാര്‍ഷിക  കോളേജ് അസോസിയറ്റ് ഡയരക്ടര്‍ ഡോ. മോത്തിലാല്‍ നെഹ്‌റു സ്വാഗതവും ജില്ല വൈസ്  പ്രസിടന്റ്റ് സരസാംഗന്‍ നന്ദിയും പറഞ്ഞു. അഗ്രികള്‍ച്ചര്‍ പ്രൊഫസര്‍ സി ഭാസ്കരന്‍ വിദ്യാര്തികള്‍ക്ക് കാര്‍ഷിക കോളേജ് ക്യാമ്പസ് പരിചയപ്പെടുത്തി കൊടുത്തു. തുടര്‍ന്ന് പ്രോജക്റ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അവതരണം, അവലോകനം ഇങ്ങനെ രണ്ടു ദിവസങ്ങളിലായി സഹവാസ രീതിയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ കോളേജിലെ വിവിധ വകുപ്പുകളില്‍ സന്ദര്‍ശനം നടത്തി

സമാപന സമ്മേളനത്തില്‍ ജി സുരേഷ് സ്വാഗതം പറഞ്ഞു. ഡോ. ആര്‍ വി ജി മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. ദീന്‍ ഡോ. സ്വരൂപ്‌ ജോണ് സമ്മാന ദാനം നടത്തി. ശ്രീ ബാല കൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു   കോളേജ് കോഴ്സ് ഡയരക്ടര്‍ ഡോ. കെ. രാജ്മോഹന്‍ ആശംസ പ്രസംഗം നടത്തി. എം വിജയകുമാര്‍ നന്ദി പ്രകാശിപ്പിച്ചു. ഏപ്രില്‍ 26 ,27  തീയതികളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍  നടക്കുന്ന സംസ്ഥാന ബാല ശാസ്ത്ര കൊലെജിലെക്കായി 15  കുട്ടികളെ തെരഞ്ഞെടുത്തു

ജില്ലാ വാർഷികം സമാപിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറ്റിങ്ങൽ ഠൌൺ യു പി സ്കൂളിൽ നടന്നു വന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വാർഷികം സമാപിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ  മുനി. വൈസ് ചെയർമാൻ എം പ്രദീപ് അധ്യക്ഷനായിരുന്നു. തുടർന്ന് ജില്ല്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ജി. സുരേഷ് വാർഷിക റിപ്പോർട്ടും ട്രഷറർ സി.ശിവശങ്കരൻ നായർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി  രാജശേഖരൻ സംഘടനാ രേഖ അവതരിപ്പിച്ചു. ഗണിതവർഷവുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് ഡോ. ഇ. കൃഷ്ണൻ എടുത്തു.

പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട്: ഡോ.വിജയകുമാർ.

വൈസ് പ്രസിഡണ്ടുമാർ: ടി. സരസാംഗൻ, എം ജി വാസുദേവൻ പിള്ള

സെക്രട്ടറി: ബി രമേശ്

ജോയിന്റ് സെക്രട്ടറിമാർ: സദീറ ഉദയകുമാർ, ഷിബു അരുവിപ്പുറം

ട്രഷറർ: എം. വിജയൻ.

ഗോപകുമാർ ഭാവിപ്രവർത്തന രേഖ അവതരിപ്പിച്ചു. സ്വാഗതസംഘം പരിചയപ്പെടലിനു ശേഷം സമ്മേളനം സമാപിച്ചു.

വെള്ളനാട് മേഖലാ വാർഷികം

വെള്ളനാട് മേഖലാ വാർഷികം വിതുര ഗവണ്മെന്റ് യു പി എസിൽ നടന്നു. മുൻ ജില്ലാ പ്രസിഡണ്ട് ബി രമേഷ് ഉദ്ഘാടനം ചെയ്തു. പി സുനിൽകുമാർ പ്രസിഡണ്ടായും എൻ വിജയകുമാർ സെക്രട്ടറിയായും വി. സുരേന്ദ്രൻ ട്രഷററായും പുതിയ മേഖല കമ്മറ്റിയെ തെരഞ്ഞെടുത്തു.